കേരള കോൺഗ്രസ് (ജേക്കബ്) പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ സമരം മാത്തുക്കുട്ടി പന്തപ്ലാക്കൽ ഉദ്ഘാടനം ചെയ്തു..
ഇരിട്ടി : അഴിമതിയിൽ മുങ്ങി നിൽക്കുന്ന മുഖ്യമന്ത്രിയും, മന്ത്രി കെ ടി ജലീലും രാജിവെക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് കേരള കോൺഗ്രസ് (ജേക്കബ് ) കേരളത്തിലെ മുഴുവൻ ജില്ലകളിലും നടത്തുന്ന ധർണ സമരത്തിന്റെ ഭാഗമായി പേരാവൂർ നിയോജകമണ്ഡലം ഇരിട്ടിയിൽ (കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു) സംഘടിപ്പിച്ച ധർണ സമരം പാർട്ടി ഉന്നത അധികാര സമിതി അംഗം മാത്തുക്കുട്ടി പന്തപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.. പേരാവൂർ നിയോജകമണ്ഡലം പ്രിസിഡന്റ് ബിജു സി മാണി അധ്യക്ഷത വകിച്ച യോഗത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി കെ വി വർഗീസ് മുഖ പ്രഭാഷണം നടത്തി. ഹൈപവർ അംഗം എസ് ജെ മാണി ജില്ലാ സെക്രട്ടറിറ്റ് അംഗം ഔസേപ്പച്ചൻ നിരപേൽ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രിസിഡന്റ് അരുൺ സിറിയക് എന്നിവർ സംസാരിച്ചു..

Post a Comment