മുണ്ടാനൂരിൽ ആത്മഹത്യ ചെയ്തയാൾക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു.സമ്പർക്കം നടത്തിയവരോട് നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്...


മുണ്ടാനൂരിൽ ആത്മഹത്യ ചെയ്തയാൾക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു...സമ്പർക്കം നടത്തിയവരോട് നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്.....
=================

ഉളിക്കൽ: മുണ്ടാനൂർ സ്വദേശിയായ പയനി ശ്രീരാമൻ (51) നെ ഒക്ടോബർ 7 നാണ് വിഷം കഴിച്ചതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിൽ പരിയാരത്ത് പ്രവേശിപ്പിച്ചത്. തുടർന്ന് 5 ദിവസത്തോളമായി ചികിത്സയിലായിരുന്നു. എന്നാൽ ഇന്നലെ (ഒക്ടോബർ 12 ന് ) രാത്രി 11 മണിയോടെ മരണപ്പെട്ടു. തുടർന്ന് കോവിഡ് ടെസ്റ്റ്‌ നടത്തിയപ്പോൾ പോസറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാൽ മരണ കാരണം കോവിഡ് അല്ല.  
കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കം നടത്തിയ മുഴുവനാളുകളോടും നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. 
ഇപ്പോൾ പരിയാരം ഗവ മെഡിക്കൽ കോളേജിലുള്ള മൃതദേഹം നാളെ രാവിലെ 11 മണിയോടുകൂടി മുണ്ടാനൂരിൽ എത്തിച്ച് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്ക്കരിക്കും. പൂർണമായും ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. ആർക്കും പ്രവേശനമുണ്ടായിരിക്കില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു

Post a Comment

Previous Post Next Post

Join Whatsapp

Advertisement