ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള വിശുദ്ധ കുരിശിനെതിരെ ആവർത്തിച്ചുണ്ടാവുന്ന അവഹേളനത്തിനെതിരെ പൈസക്കരിയിലെ യുവജന സംഘടനയായ കെ.സി.വൈ.എം പ്രധിഷേധമറിയിച്ച് തീ ജ്വാല തെളിയിച്ചു..
പയ്യാവൂർ..ആവർത്തിച്ചാവർത്തിച്ചുണ്ടാവുന്ന വിശ്വാസ സത്യങ്ങൾക്കെതിരെയുള്ള സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടങ്ങൾക്കെതിരെ കെ.സി.വൈ.എം പൈസക്കരി യൂണിറ്റിന്റെ നേതൃത്വത്തിൽ വിശ്വാസ സത്യം ഏറ്റു പ്രാർത്ഥിച്ചുകൊണ്ട് പന്തം കൊളുത്തി പ്രധിഷേധം അറിയിച്ചു.
സമൂഹത്തിൽ പ്രത്യേകിച്ച് ക്രിസ്തു മതത്തിന്റെ വിശ്വാസങ്ങൾക്കെതിരെ ഒപ്പം മറ്റു മത വിശ്വാസങ്ങൾക്കെതിരെയും വർദ്ധിച്ചു വരുന്ന ഇത്തരം സാമൂഹ്യ വിരുദ്ധമായ പ്രവണതകൾ അവസാനിപ്പിക്കാൻ ഇതിനു നേതൃത്വം കൊടുക്കുന്നവർ പ്രത്യേകിച്ച് യുവ തലമുറ ശ്രദ്ധിച്ചില്ലെങ്കിൽ നാളെയുടെ ഐക്യത്തെ, നന്മയെ ഇല്ലാതാക്കുന്നതിന്റെ ചവിട്ടുപടികളായി ഇത്തരം പ്രവർത്തികൾ മാറുമെന്ന് പ്രധിഷേധജ്വാല ഉൽഘാടനം ചെയ്ത് കെ.സി.വൈ.എം പൈസക്കരി യൂണിറ്റ് ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ.സിബി പാലക്കുഴി അഭിപ്രായപ്പെട്ടു.
വിശ്വാസ സത്യ പ്രാർത്ഥന ചൊല്ലിക്കൊടുത്തുകൊണ്ട്, സമൂഹത്തിൽ യുവജനങ്ങൾ കൈക്കൊള്ളേണ്ട ധാർമികതയുടെ പ്രാധാന്യത്തെ കുറിച്ചും, മറ്റു മതങ്ങളെയും ആചാരാനുഷ്ടാനങ്ങളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അസിസ്റ്റന്റ് വികാരിയും യൂണിറ്റ് ഇൻചാർജുമായ ഫാ.ജിത്ത് കളപ്പുരക്കൽ സംസാരിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജിനു വലക്കമറ്റത്തിൽ, ഫൊറോനാ പ്രസിഡന്റ് ജോയൽ തൊട്ടിയിൽ എന്നിവർ സംസാരിച്ചു.
ജോബിൻ മുണ്ടക്കൽ, ജസ്റ്റിൻ കെ.സി, ബിബിൻ മുണ്ടക്കൽ, ജിനിൽ പൈമ്പള്ളിയിൽ, എബി പൂവത്തുംമൂട്ടിൽ, ജോബിഷ് ഐപ്പൻപറമ്പിൽ എന്നിവർ നേതൃത്വം നൽകി..
Report: Thomas A T Ayyamkanal


Post a Comment