നുച്യാട് ഗവ.യു.പി സ്കൂൾ: അന്താരാഷ്ട്ര നിലവാരത്തിലേക്ക്
പയ്യാവൂർ:മലയോര ഗ്രാമത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സാക്ഷാത്ക്കാരം.അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ നുച്യാട് ഗവ.യു പി സ്കൂളിന്റെ പുതിയ കെട്ടിടം നാളെ (ശനി) രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.2021ൽ നൂറു വർഷം തികയുന്ന വിദ്യാലയ മുത്തശ്ശിക്ക് ലഭിക്കുന്ന സമ്മാനമാണ് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കില ഫണ്ടിൽ ഒരു കോടി രൂപ ചെലവിൽ നിർമിക്കപ്പെട്ട മൂന്നു നില കെട്ടിടം.ആറു ക്ലാസ് മുറികൾ,സ്റ്റേജ്, ഹാൾ, എന്നിവയുൾപ്പെട്ടതാണ് പുതിയ കെട്ടിടം
വിദ്യാഭ്യാസ വകുപ്പുമന്ത്രി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ധനകാര്യ വകുപ്പുമന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. സ്പീക്കർ മുഖ്യാതിഥിയാകുന്ന ഓൺലൈൻ ഉദ്‌ഘാടന ചടങ്ങിന്റെ തുടർച്ചയായി വിദ്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻഎം.പി,അഡ്വ കെ.സി ജോസഫ് എം.എൽ എ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് , ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷേർളി അലക്സാണ്ടർ എന്നിവർ പ്രസംഗിക്കും.സ്കൂളിന് മികച്ച ലാബ്, ലൈബ്രറി, വായനാമുറി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനുള്ള ആലോചനയിലാണ് പിടിഎയും സ്കൂൾ അധികൃതരും.
Report : Thomas A T Ayyamkanal

Post a Comment