കണ്ണൂർജില്ലയിലെ ഗ്രാമീണ റോഡുകളുടെ കണക്ടിവിറ്റി മാപ്പ് പ്രകാശനം ഒക്ടോബര്‍ 24 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമീണ റോഡുകളുടെ കണക്ടിവിറ്റി മാപ്പിംഗാണ് തയ്യാറായിട്ടുള്ളത്. ഒന്‍പതിനായിരത്തിലേറെ കിലോമീറ്റര്‍ റോഡ് ഇതില്‍ ഉള്‍പ്പെടും.
ജില്ലാ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേല്‍ നോട്ടത്തില്‍ 9262 കി.മീറ്റര്‍ നീളത്തില്‍ ഗ്രാമീണ റോഡുകളുടെ മാപ്പിംഗ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ സഹായത്തോടെ ഫീല്‍ഡ് സര്‍വ്വെ നടത്തി തയ്യാറാക്കി. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍ന്റൈ സെന്ററാണ് ഡിജിറ്റല്‍ സാങ്കേതിക സഹായം നല്‍കുന്നത്. ആര്‍-ട്രാക്ക് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റോഡിന്റെ യഥാര്‍ത്ഥ സ്ഥാനം നിര്‍ണയിക്കുന്നതിന് ഓരോ റോഡിന്റെയും യഥാര്‍ത്ഥ സ്ഥാനം, ഫോട്ടോ, അതിന്റെ നീളം, തരം, ഭൂമിയുടെ കിടപ്പ്, ടാര്‍ ചെയ്തതാണോ എന്നെല്ലാം ഒറ്റ ക്ലിക്കില്‍ത്തന്നെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഇതുവഴി ലഭ്യമാകും. ഗ്രാമ പഞ്ചായത്തുകളുടെ വാര്‍ഡ് അടിസ്ഥാനത്തില്‍ പോലും റോഡുകളുടെ വിവരങ്ങള്‍ ലഭിക്കുമെന്നതാണ് സര്‍വേയുടെ ഗുണം. ഈ സാമ്പത്തിക വര്‍ഷം തന്നെ സര്‍വേ പൂര്‍ത്തീകരിച്ച് സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും. 15 ലക്ഷം രൂപയാണ് അടങ്കല്‍ തുക.
ജില്ലാ പഞ്ചായത്ത് ഐ എസ് ഒ പ്രഖ്യാപനം, അഞ്ചരക്കണ്ടി പുഴ പഠന റിപ്പോര്‍ട്ട് പ്രകാശനം, ജില്ലാപഞ്ചായത്ത് യു ട്യൂബ് ചാനല്‍ ഉദ്ഘാടനം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനാകും
Post a Comment