കാക്കത്തോട് - പയ്യാവൂർ റോഡിനോട് അവഗണന എന്ന ആരോപണം അടിസ്ഥാന വിരുദ്ധം ; പയ്യാവൂർ പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. അഷ്റഫ്




        

                പയ്യാവൂർ: പയ്യാവൂർ പഞ്ചായത്തിലെ കാക്കത്തോട് - തണ്ടും മൂല-പയ്യാവൂർ റോഡിനോട് പഞ്ചായത്ത് അവഗണന കാണിക്കുന്നു എന്ന നാട്ടുകാരുടെ പരാതിയിൽ കഴമ്പില്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. അഷ്റഫ് .പ്രസ്തുത റോഡ് മുഴുവൻ ടാറിംഗ് നടത്തണമെന്ന പ്രദേശവാസികളുടെ ആവശ്യം ന്യായമാണ്. എന്നാൽ പഞ്ചായത്തിന് റോഡ് നിർമ്മാണമേഘലയിൽ ചെലവഴിക്കാൻ പരിമിതമായ ഫണ്ട് മാത്രമാണുള്ളത് .അത് പഞ്ചായത്തിലെ വിവിധ വാർഡുകളിലെ റോഡുകൾക്ക് മുൻഗണനാടിസ്ഥാനത്തിൽ നൽകാറുമുണ്ട് .പ്രസ്തുത റോഡിൽ 2018-19 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 4.90 ലക്ഷം രൂപയുടെയും 2019 -20 പദ്ധതിയിൽ 4 ലക്ഷം രൂപയുടെയും പ്രവൃത്തി നടത്തിയിട്ടുണ്ട്.നിലവിൽ 20 ലക്ഷം രൂപയുടെ പുനരുദ്ധാരണ, ടാറിംഗ് പ്രവൃത്തിക്ക് ടെണ്ടർ നൽകിയിട്ടുമുണ്ട്. മഴ കുറയുന്നതോടെ പ്രവൃത്തി ആരംഭിക്കും. ബാക്കിയുള്ള പ്രദേശത്ത് ടാറിംഗ് പ്രവൃത്തി പൂർത്തീകരിക്കുന്നതിനാവശ്യമായ ഫണ്ട് ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കണമെന്ന് കെ.സി ജോസഫ് MLA യോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പരിഗണിക്കാമെന്ന് MLA അറിയിച്ചതായും ടി.പി. അഷ്റഫ് അറിയിച്ചു

Post a Comment

Previous Post Next Post

Join Whatsapp

Advertisement