Sep 23, 2020
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫ് മിഷന്‍ പ്രോജക്ടില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്. അര്‍ഹതയുണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം ലഭിക്കുക. വെബ്‌സൈറ്റ് www.life2020.kerala.gov.in സ്വന്തമായോ തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാം.
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അപേക്ഷിക്കാനുള്ള തീയതി സര്‍ക്കാര്‍ സെപ്റ്റംബര്‍ 23 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചതിന് ശേഷം തദ്ദേശഭരണ സ്ഥാപനങ്ങള്‍ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കും. തുടര്‍ന്ന് പരിശോധന നടത്തും. അപേക്ഷകര്‍ നിലവില്‍ താമസിക്കുന്നിടത്ത് എത്തിയാകും പരിശോധന. പിന്നീട് കരട് പട്ടിക പ്രസിദ്ധീകരിക്കും

Post a Comment