_28 September 2020_
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫും പോഷകസംഘടനകളും നടത്തി വന്നിരുന്നു പ്രക്ഷോഭങ്ങൾ താത്കാലികമായി നിർത്തി വയ്ക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആൾക്കൂട്ടസമരങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുന്നതെന്നും സർക്കാരിനെതിരായ പ്രതിഷേധം ഇനിയും തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇന്ന് രാവിലെ യുഡിഎഫ് നേതക്കാൾ തമ്മിൽ അനൗദ്യോഗികമായി നടത്തിയ ചർച്ചയിലാണ് ആൾക്കൂട്ടസമരം താത്കാലികമായി നിർത്തിവയ്ക്കാൻ ധാരണയായത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രത്യേകിച്ചും യുഡിഎഫ് അതിശക്തമായ സമരമാണ് കഴിഞ്ഞ ആഴ്ചകളിൽ നടത്തിയത്. പലപ്പോഴും ഈ സമരങ്ങൾ പൊലീസ് നടപടിയിലും സംഘർഷത്തിലുമാണ് അവസാനിക്കാറുള്ളത്

Post a Comment