പയ്യാവൂർ അംഗണവാടിക്കുവേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റുപറമ്പിൽ നിർവഹിച്ചു...



അംഗണവാടി ഉദ്ഘാടനം ചെയ്തു    


                      പയ്യാവൂർ: പയ്യാവൂർ അംഗണവാടിക്കുവേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റുപറമ്പിൽ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ടി.പി. അഷ്റഫ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം വത്സല സാജു ,വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആഗ്നസ് വാഴപ്പള്ളി ,പഞ്ചായത്തംഗങ്ങളായ ജോയി ജോസഫ് ,സിജി ഷാനി, ഐ സി ഡി എസ് സൂപ്പർ വൈസർ അനിത കെ ,പയ്യാവൂർ ഗവ: യു പി സ്കൂൾ ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ സി.കെ, അംഗണവാടി വർക്കർ ഉഷ എന്നിവർ സംസാരിച്ചു.മുൻ എംപി പി കെ ശ്രീമതി ടീച്ചറിൻ്റെ ഫണ്ടിൽ നിന്നും അനുവദിച്ച 13 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണി പൂർത്തീകരിച്ചത് ..

Report By : Thomas A T Ayyamkanal

Post a Comment

Previous Post Next Post

Join Whatsapp

Advertisement