മാട്ടറ വാർഡ് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെബാസ്റ്റ്യൻ ജെ പുത്തേട്ട് അനുസ്മരണം നടത്തി


കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തകനും മുൻ ഉളിക്കൽ മണ്ഡലം പ്രസിഡൻ്റുമായ അന്തരിച്ച സെബാസ്റ്റ്യൻ ജെപുത്തേട്ടിൻ്റെ 19-ാം അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഉളിക്കൽ മാട്ടറയിൽ നടന്ന ചടങ്ങ് കെ.പി.സി.സി.ജനറൽ സെക്രട്ടറി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

മാട്ടറ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാട്ടറയിലെ കൾച്ചറൽ സെൻ്റർ & റീഡിംഗ് റൂമിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന് ഷാജി തെക്കേമുറിയിൽ,ജോസുകുട്ടി മുളന്താനം, മാത്യു മറ്റത്തിനാനി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement