പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ അംഗീകാരമുള്ള വിവിധ വായനശാലകൾക്ക് പഞ്ചായത്ത് ഫർണിച്ചർ നൽകി




വായനശാലകൾക്ക് ഫർണിച്ചർ വിതരണം ചെയ്തു                

       പയ്യാവൂർ: പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ അംഗീകാരമുള്ള  വിവിധ വായനശാലകൾക്ക് പഞ്ചായത്ത് ഫർണിച്ചർ നൽകി. പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫർണിച്ചറുകൾ വാങ്ങി നൽകിയത്. ഫർണിച്ചർ വിതരണാദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റു പറമ്പിൽ കുന്നത്തൂർ ജ്ഞാനോദയ വായന ശാല പ്രസിഡണ്ട് ജോണി കൊച്ചു മലക്ക് നൽകി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡണ്ട് ടി.പി അഷ്റഫ് പഞ്ചായത്തംഗങ്ങളായ ബാലകൃഷ്ണൻ പി.കെ. ,സിന്ദു രവി ,പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ് എന്നിവർ സംസാരിച്ചു ..

Post a Comment

Previous Post Next Post

Join Whatsapp

Advertisement