സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി...



19 Sep 2020

ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനാലാണ് സർക്കാർ ഓഫീസുകൾക്ക് അവധി നൽകിയത്. ഇത് പിന്നീട് പിൻവലിച്ചില്ല.

മുഴുവൻ ജീവനക്കാരോടും സർക്കാർ ഓഫീസുകളിൽ ഹാജരാകാൻ ആവശ്യപ്പെടണമെന്ന ശുപാർശ ദുരന്തനിവാരണ വകുപ്പ് സർക്കാരിന് നൽകി. 22 മുതൽ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണമെന്നും ദുരന്തനിവാരണ വകുപ്പ് ശുപാർശ ചെയ്തു. അതേസമയം, പൊതുഗാഹതം പുനഃരാരംഭിച്ചിട്ടില്ലാത്തതിനാൽ ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലി ചെയ്യിണ്ടിവരുന്നവർക്ക് ഇളവു തുടരാൻ സാധ്യതയുണ്ട്. പൊതുഗതാഗതം സാധാരണ നിലയിലാകുമ്പോൾ ഇവരും ഓഫീസിലെത്തണം.




Post a Comment

Previous Post Next Post

Join Whatsapp

Advertisement