പയ്യാവൂർ പഞ്ചായത്തിലുള്ള ആറ് പേർക്ക് ഇന്ന് കോവിഡ്- 19 സ്ഥിരീകരിച്ചു




പയ്യാവൂർ: അഞ്ചാം വാർഡിലുള്ള ഒരു സ്ത്രീക്കും, ഒമ്പതാം വാർഡിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ ഭർത്താവിനും, പത്താം വാർഡിൽ താമസിക്കുന്ന കണ്ണുരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനും, പതിനൊന്നാം വാർഡിൽ ക്വാറൻ്റീനീൽ കഴിയുന്ന രണ്ട് അതിഥി തൊഴിലാളികൾക്കും, പതിനാറാം വാർഡിൽ ക്വാറൻ്റീനിൽ കഴിയുന്ന ഒരു അതിഥി തൊഴിലാളിക്കുമാണ് രോഗം സ്ഥിരീകരിച്ചത് .ഇതിൽ അഞ്ചാം വാർഡിലെ സ്ത്രീയുടെ ഉറവിടം വ്യക്തമല്ല. ഇവരുടെ സമ്പർക്ക പട്ടിക പോലീസും ആരോഗ്യ വകുപ്പും ചേർന്ന് തയ്യാറാക്കുന്നുണ്ട്. ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കുക..

Post a Comment

Previous Post Next Post

Join Whatsapp

Advertisement