ഇരിട്ടിക്കുന്ന് വീണ്ടും ഇടിഞ്ഞു; യാത്രക്കാർ ജാഗ്രത പാലിക്കുക

ഇരിട്ടി: ഇരിട്ടി പുതിയ പാലത്തിനു സമീപം റോഡിന് വീതി കൂട്ടുന്നതിനായി മണ്ണ് നീക്കം ചെയ്ത കുന്ന് തുടർച്ചയായ രണ്ടാം ദിനവും ഇടിഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഇന്നലെ രാവിലെ റസ്റ്റ്ഹൗസിനു സമീപം കുന്നിടിഞ്ഞ് കാർ അപകടത്തിൽപ്പെട്ടിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണമാണ് പാലത്തിനു സമീപത്തായി വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്. സ്വകാര്യ വ്യക്തിയുടെ കുന്നിനു മുകളിലുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് പോകുന്ന റോഡ് ഉൾപ്പെടെയാണ് തകർന്നിരിക്കുന്നത്. കാലവർഷം ശക്തിപ്പെടുന്നതോടെ മണ്ണിടിച്ചിൽ പ്രദേശത്ത് വ്യാപകമാവുകയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement