സോഷ്യൽ മീഡിയയിൽ തരംഗമായി ഉളിക്കൽ_മണിപാറ_കുഞ്ഞിപറമ്പ് എന്ന സ്ഥലത്തെ ഭൂമിക്കടിയിലെ ഗുഹ










 സോഷ്യൽ മീഡിയയിൽ തരംഗമായി ഉളിക്കൽ_മണിപാറ_കുഞ്ഞിപറമ്പ് എന്ന സ്ഥലത്തെ ഭൂമിക്കടിയിലെ ഗുഹ

ഉളിക്കൽ മണിപ്പാറ കുഞ്ഞിപ്പറമ്പ് എന്ന പ്രദേശത്തെ ഒരു ഗുഹയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം.ആരാലും അറിയപ്പെടാതെ മണിപ്പാറയോട് ചേർന്ന് ആനയടി കുഞ്ഞിപ്പറമ്പ് എന്ന കൊച്ച് ഗ്രാമത്തിലാണ് ഭൂമിക്കടിയിലെ ഈ മനോഹാരിത.

സുധീപ് എന്ന ട്രാവൽ ബ്ലോഗർ Backpacker Sudhi എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ഗുഹയെ കുറിച്ചുള്ള വീഡിയോ ചെയ്യുന്നത് വരെ നാട്ടുകാർ പോലും അധികമിങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ കഴിഞ്ഞ രണ്ടാഴ്ച കാലമായി യുവാക്കളുടെ അന്വേഷണങ്ങളും സോഷ്യൽ മീഡിയയിലെ സംസാരവുമാണ് കുഞ്ഞിപ്പറമ്പ് ഗുഹ.

മീറ്ററുകളോളം ദൂരം ഭൂമിക്കടിയിലൂടെ ഉള്ളിലേക്ക് സഞ്ചരിക്കാവുന്ന രീതിയിൽ

ആണ് ഗുഹയുടെ ഘടന. വിശാലമായതും , ഇടുങ്ങിയതുമാണ് ഗുഹയുടെ ഉൾഭാഗം. കല്ലുകൾക്കിയിലൂടെ സൂര്യരശ്മികൾ ഗുഹയ്ക്കുള്ളിലേക്ക് പതിക്കുന്ന ഭാഗത്ത് നയന മനോഹരമായ ദൃശ്യാനുഭവമാണ് സഞ്ചാരികൾക്ക് പകരുക.

കണ്ണിനു ആനന്ദവും കുറച്ചധികം സാഹസികതയും നിറഞ്ഞ ഇവിടേക്കുള്ള

യാത്ര കണ്ണൂർ ജില്ലയുടെ പ്രത്യേകിച്ചും മലയോരത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കാനുള്ള സാധ്യതകളേറെയാണ്.

ഒട്ടനവധി സഞ്ചാര പ്രിയരായ യുവാക്കൾ ഗുഹ തേടിയുള്ള യാത്ര ആരംഭിച്ചതോടെ കൊറോണയുടെ പശ്ചാത്തലത്തിൽ ഇവിടേയ്ക്കുള്ള യാത്രകൾക്ക് ഇപ്പോൾ പുർണമായും വിലക്കിയിട്ടാണുള്ളത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement