13 Aug 2020
ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ പ്രവശനത്തിൽ മാനേജ്മെൻ്റ് ക്വാട്ട സീറ്റുകൾ ഉൾപെടെ മുഴുവൻ പ്ലസ് വൺ പ്രവേശനവും പൊതു മെറിറ്റ് സീറ്റുകളായി പരിഗണിച്ച് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ( ഹയർ സെക്കണ്ടറി വിഭാഗം) ഡയറക്ടർ ഉത്തരവിറക്കി
ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെൻ്റ്റ് ഉടമസ്ഥത സംബന്ധിച്ച തർക്കങ്ങും കോടതി കേസുകളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സ്കൂൾ മാനേജർ ചുമതല ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകിയ ഉത്തരവിനെതിരെ
മുൻ സ്കൂൾ മാനേജർ കെ.കുഞ്ഞി മാധവൻ നൽകിയ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയതിനെ തുടർന്ന് ആണ് പ്ലസ് വൺ പ്രവേശന നടപടിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പു ഉപമേധാവികളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ
സംസ്ഥാന പൊതുവിദ്യ ഭ്യാസ വകുപ്പ് ഡയറക്ടർ പ്ലസ് വൺ പ്രവേശനം മുഴുവൻ സിറ്റിലും പൊതു മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നടത്തണമെന്ന് ഉത്തരവിട്ടത്
ഹൈക്കോടതി ഡിവിഷൻ നടപടിയെ തുടർന്ന് സ്റ്റേ ഉത്തരവ് നീങ്ങിയതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആഗസ്ത് 3 ന് സ്കൂൾ മാനേജരായി വീണ്ടുംചുമതല ഏറ്റെടുത്തിരുന്നു
Post a Comment