ഇരിട്ടി :യുവതയുടെ കൂട്ടായ്മകളുടെ കരുത്തിൽ അനഘയ്ക്ക് സ്നേഹവീടൊരുങ്ങുന്നു.
രാജ്യാന്തര വോളി താരം ഉളിക്കൽ വയത്തൂരിലെ അനഘക്ക് ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി നിർമ്മിച്ച് നൽകുന്ന സ്നേവീടിന്റെ നിർമ്മാണ പ്രവ്യത്തി പൂർത്തിയായി.
താക്കോൽ ദാനം ആഗസ്ത് 17 ന് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
2018ൽ ഇരിട്ടിയിൽ നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായാണ് നാടിൻ്റെ കായിക താരത്തിന് യുവതയുടെ കൂട്ടായ്മയിൽ സ്നേഹവീടു നിർമ്മിച്ചു നൽക്കാൻ തീരുമാനിച്ചത്.
എം.സ്വരാജ് എംഎൽഎയാണ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
ഏഷ്യൻ വോളി അണ്ടർ 17 ൽ മികച്ച താരമായി തിളങ്ങിയ അനഘ ബാങ്കോക്കിൽ നടന്ന പ്രിൻസ് കപ്പിൽ മികച്ച ബ്ലോക്കറായി 'കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ പഠിക്കവേയാണ് അനഘ വോളിയിൽ കുതിപ്പു തുടങ്ങിയത്.
നാടിനെ നടുക്കിയ കഴിഞ്ഞകാലപ്രളയവും കൊവിഡ് മഹാമാരിയും തീർത്ത ദുരിതകാലം നിർമ്മാണ പ്രവർത്തനത്തെ ബാധിച്ചുവെങ്കിലും ഡി.വൈ.എഫ്.ഐ. ഇരിട്ടി ബ്ലോക്ക് പരിധിയിലെ യുവതയുടെ കരുത്തിൽ ജനകീയ കൂട്ടായ്മകളോടെ അനഘയുടെ സ്നേഹവീട്പൂർത്തീ യായിരിക്കുകയാണ്.
ആഗസ്ത് 17 ന് ഡിവൈഎഫ്ഐയുടെ ദേശീയ അധ്യക്ഷൻ മുഹമ്മദ് റിയാസ്താക്കോൽ കൈമാറുന്നതോടെ സഫലമാകുന്നത് സ്വന്തമായൊരു വീടെന്ന കായിക താരം അനഘയുടെ ജീവിതാഭിലാഷമാണ്
Post a Comment