പി കെ ശ്രീമതി ടീച്ചർ MP യുടെ 2018-19 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച് ഉളിക്കൽ ടൗൺ, പേരട്ട ടൗൺ എന്നിവടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്‌റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പി കെ ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ അഹമ്മദ് കുട്ടി ഹാജി സ്വാഗതം പറഞ്ഞ പരിപാടിയിൽ അഡ്വ. ബിനോയ് കുര്യൻ,എം ജി ഷണ്മുഖൻ, വി.ബി.ഷാജു, പി കെ ശശി കെ ജി ദിലീപ്തുടങ്ങിയവർ ഉളിക്കൽ നടന്ന പരിപാടിയിൽ സംബന്ധിച്ചു.പേരട്ടയിൽ വാർഡ് മെമ്പർ ബീന പാലയാടാൻ,ഇ എസ് സത്യൻ ഉത്തമൻ കല്ലായി തുടങ്ങിയവർ പങ്കെടുത്തു
Post a Comment