21:07:2020
ഇരിട്ടി: ടൗണിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എത്തുന്നവർക്കെതിരെയും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെയും നടപടികൾ കർശനമാക്കി പോലീസ് .
മാസ്ക് ധരിക്കാതെ ടൗണിൽ എത്തുന്നവർക്കെതിരെയും അധികൃതർ അനുവദിച്ച പരിധി കഴിഞ്ഞും തുറന്ന് പ്രവർത്തിക്കുന്ന കട ഉടമകൾക്കെതിരെയും പോലീസ് കേസ് എടുത്തു. അനധികൃതമായി റോഡരികിലും ബസ് ബേകളിലും പാർക്ക് ചെയ്യുന്ന നിരവധി വാഹനങ്ങൾക്കെതിരെയും പിഴ ചുമത്തുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് തിരിഞ്ഞു. ഇതിനായി ടൗണിൽ കൂടുതൽ പോലീസിനെയും നിയോഗിച്ചു. വരും ദിവസങ്ങളിൽ നടപടികൾ കൂടുതൽ കർശനമാക്കാൻ തന്നെയാണ് പോലീസിന്റെ തീരുമാനം.
Post a Comment