അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന് കൊവിഡ്. മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

‘എനിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബവും സ്റ്റാഫ് അംഗങ്ങളും സ്രവ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. എല്ലാവരുടേയും ഫലം പുറത്തുവരാനുണ്ട്. എന്നോട് സമ്പർക്കം പുലർത്തിയവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണം’- അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement