ഉളിക്കൽ ഗ്രാമ പഞ്ചായത്ത് മത്സ്യ മാംസ മാർക്കറ്റ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു



ഉളിക്കൽ: ഉളിക്കൽ ടൗണിലും, ഒന്നര കിലോമീറ്റർ ചുറ്റളവുകളിലും ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മത്സ്യ - മാംസ മാർക്കറ്റുകളെ ഏകോപിപ്പിച്ചു കൊണ്ട് ഒരു മാർക്കറ്റിൽ പ്രവർത്തിപ്പിക്കുന്നതിനായി ഉളിക്കൽ പഞ്ചായത്ത്ബസ്റ്റാന്റിന് സമീപത്ത് പണി കഴിപ്പിച്ച മാർക്കറ്റ് കെട്ടിടം ജൂലൈ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. 6

മാർക്കറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 2019 സെപ്റ്റംബറിൽ നടത്തിയെങ്കിലും പ്രവത്തനം തുടങ്ങാൻ സാധിച്ചിരുന്നില്ല. ടൗണിൽ ചിന്നി ചിതറിക്കിടന്നിരുന്ന മത്സ്യ - മാംസ മാർക്കറ്റുകൾ പഞ്ചായത്ത് മാർക്കറ്റിലേക്ക് മാറുന്നതോടുകൂടി ടൗണിലെ മാലിന്യ പ്രശ്നത്തിന്റെ ഒരു പരിധി വരെ പരിഹാരമാവും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement