കാലാങ്കിയിൽ കാട്ടാന ശല്യം രൂക്ഷം; ജനങ്ങൾ ഭീതിയിൽ



കാലാങ്കി. കണ്ണൂർ ജില്ലയിലെ വനാതിർത്തിഗ്രാമമായ കാലാങ്കിയിലെ അപ്പർ കാലാങ്കി, മേലോത്തുംകുന്ന് ഭാഗങ്ങൾ ദിവസങ്ങളായി കാട്ടാനകളുടെ സ്വൈര്യ വിഹാര കേന്ദ്രമായി മാറിക്കഴിഞ്ഞു. കർണാടക വനത്തിൽനിന്നിറങ്ങുന്ന കാട്ടാനകളാണ് നാട്ടിൽ ഇറങ്ങി വ്യാപകമായി കൃഷി  നശിപ്പിക്കുന്നത്.

രാത്രിയും പകലും ഒരുപോലെയാണ് കാട്ടാനകൾ എത്തുന്നത്. വിളവെടുക്കാറായ വാഴയും, കപ്പയും, തെങ്ങ്, പ്ലാവ്, മാവ് മറ്റുവിളകളും ആനയും പന്നിയും നശിപ്പിച്ചിട്ടിരിക്കുന്നത് രാവിലെ കാണേണ്ടി വരുന്ന കർഷകന്റെ ദു:ഖം അധികൃതരാരും പരിഗണിക്കുന്നതേയില്ലാ. 

വനാതിർത്തിയിലെ വൈദ്യുതി വേലിയും പ്രവർത്തിക്കുന്നില്ല. പ്രവർത്തന യോഗ്യമാക്കാക്കേണ്ട  അധികൃതരുടെ ഭാഗത്ത്‌ നിന്നുമുള്ള അനാസ്ഥയാണ് കാട്ടാനശല്യം ഇത്രയും രൂക്ഷമാകാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement