കണ്ണൂരിൽ ഇന്ന് 39 പേർക്ക് ;6 പേർക്ക് സമ്പർക്കം ; ഇരിട്ടി മേഖലയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ ആശങ്ക വേണ്ടതില്ല.

കണ്ണൂർ: കണ്ണൂരിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് 39 പേർക്കാണ് . 6 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. പേരാവൂർ, കൂത്തുപറമ്പ്, മാങ്ങാട്ടിടം, ഇരിക്കൂർ ,ആന്തൂർ നഗരസഭ, ശ്രീകണ്ഠാപുരം, ചെറുതാഴം ,രാമന്തളി ,ഏഴോം, നടുവിൽ, മട്ടന്നൂർ, പാനൂർ നഗരസഭ, മട്ടന്നൂർ നഗരസഭ, തൃപ്പങ്ങോട്ടൂർ,കോട്ടയം മലബാർ, പയ്യന്നൂർ നഗരസഭ, പാനൂർ ,ചെമ്പിലോട്, കീഴൂർ-ചാവശ്ശേരി, അയ്യൻകുന്ന്, അഞ്ചരക്കണ്ടി, കടമ്പൂർ, ഇരിട്ടിനഗരസഭ, കുന്നോത്ത്പറമ്പ്, ചൊക്ലി, പായം, തില്ലങ്കേരി എന്നീ പ്രദേശങ്ങളിൽ ഉള്ളവർക്കാണ് രോഗബാധ ഉണ്ടായത്.
ഒരു ഡി എസ് ഉദ്യോഗസ്ഥനും, ഏഴിമല നാവിക അക്കാദമി ഉദ്യോഗസ്ഥനും രോഗബാധ ഉണ്ടായി.ചെമ്പിലോട് 6 പേർക്കാണ് രോഗബാധ ഉണ്ടായത്.അയ്യൻകുന്നിൽ 4 പേർക്കും രോഗബാധ ഉണ്ടായി.
പാനൂർ ,മട്ടന്നൂർ ,തൃപ്പങ്ങോട്ടൂർ,കോട്ടയം മലബാർ ,പയ്യന്നൂർ നഗരസഭ ,പാനൂർ എന്നിവിടങ്ങളിലാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്.

എന്നാൽ ഇരിട്ടി മേഖലയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ ആശങ്ക വേണ്ടതില്ല. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിഞ്ഞവർ ആണ്. ബാംഗ്ളൂരിൽ നിന്നും വന്ന അയ്യൻകുന്ന് സ്വദേശികൾ നേരിട്ട് കോവിഡ് ആശുപത്രിയിൽ എത്തുക ആയിരുന്നു. ബാംഗ്ളൂരിൽ നിന്നും തിരികെ വന്നു പട്ടാരത് നിരിക്ഷണത്തിൽ കഴിയവേ ആണ് പായം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇരിട്ടി നഗരസഭയിൽ രണ്ട് കോവിഡ് രോഗികൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇരുവരും ബാംഗ്ലൂരിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നവരാണ് 
വാർഡ് 14 മീത്തലെ പുന്നാടുള്ള 45 കാരനും വാർഡ് 22 നടുവനാടുള്ള 26കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും ഈ മാസം 13, 14 തീയതികളിൽ ബാംഗ്ലൂരിൽ നിന്നെത്തിയവരാണ്.
മീത്തലെ പുന്നാട്ടെ വ്യക്തിയുടെ ഭാര്യക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയുടെയും മകന്റെയും കൂടെ സ്വകാര്യ വാഹനത്തിലാണ് ഇദ്ദേഹം വീടെത്തിയത്. തുടർന്ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചതിനാൽ സമ്പർക്കമുണ്ടായിട്ടില്ല. വാർഡിലെ 100 മീറ്റർ പരിധിയിൽ ഇന്നലെ മുതൽ നിയന്ത്രണം തുടരുന്നുണ്ട്.

നടുവനാട്ടെ വ്യക്തി നാട്ടിലെത്തിയത് മുതൽ പ്രോട്ടോക്കോൾ പാലിച്ചിട്ടുണ്ട്. ഇദ്ദേഹം ക്വാറന്റൈൽ കേന്ദ്രമായ കീഴൂർ എംജി കോളേജിൽ നിരീക്ഷണത്തിലായിരുന്നു. വീട്ടിൽ വരികയോ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല. അതിനാൽ ആശങ്കപ്പെടാനില്ല.
രോഗികൾ ഇരുവരും പ്രോട്ടോക്കോൾ പാലിച്ചിട്ടുണ്ടെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു. രോഗികൾക്ക് ആശുപത്രി സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement