ഉളിക്കൽ:പെട്രോൾ, ഡീസൽ വില വര്ധനവ് പിൻവലിക്കുക...തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക... തൊഴിൽ നിയമഭേദഗതി പിൻവലിക്കുക സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ഉളിക്കല്ലിൽ 3 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ഉളിക്കൽ ടൗണിൽ സമരം citu നേതാവ് പി.കെ ശശി ഉദ്ഘാടനം ചെയ്തു stu ലീഡർ ജലീൽ അധ്യക്ഷനായി intuc നേതാവ് സാബു ലൂക്കോസ് സ്വാഗതം പറഞ്ഞു, പോസ്റ്റോഫീസിന് മുൻപിൽ നടന്ന സമരം intuc പ്രസിഡന്റ് ജോസഫ് ആഞ്ഞിലിതോപ്പിൽ ഉദ്ഘാടനം ചെയ്തു, stu നേതാവ് നാസർ വി. എ അധ്യക്ഷനായി, അനീഷ് ഉളിക്കൽ സ്വാഗതം ആശംസിച്ചു.
മൂന്നാമത്തെ കേന്ദ്രത്തിൽ AITUC നേതാവ് കെ ഡി നാരായണൻ ഉദ്ഘാടനം ചെയ്തു, ഡെല്ലിൻ മാത്യു അധ്യക്ഷത വഹിച്ചു, stu പഞ്ചായത്ത് കമ്മിറ്റിയംഗം പി എറമു സ്വാഗതം പറഞ്ഞു.
ബിനോയ് തെക്കേമുറിയിൽ, ചാക്കോ കാനാട്ട്, മാണി ഇ എ, സി കെ ജോസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Post a Comment