നെല്ലിക്കാംപോയിൽ: ചെറുപുഷ്പ മിഷൻ ലീഗ് നെല്ലിക്കാംപോയിൽ മേഖലയുടെ നേത്യത്വത്തിൽ ഏർപെടുത്തിയ യുവ പ്രതിഭ ആദരവ് 2020 തിരഞ്ഞെടുത്ത അബിൻ വടക്കേകരയേ ഫൊറോന വികാരി വെരി.റവ. ജോസഫ് കാവനാടി ആദരിച്ചു..
ചെറുപുഷ്പ മിഷൻ ലീഗ് തലശ്ശേരി അതിരൂപതയുടെ മുൻ ജൂനിയർ പ്രസിഡന്റ്, ഓർഗനൈസർ, നെല്ലിക്കാംപോയിൽ മേഖല പ്രസിഡൻറ്, സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിറ സാന്നിദ്ധ്യം എന്നിവ പരിഗണിച്ചാണ് യുവജന ആദരവിന് തിരഞ്ഞെടുത്തത് എന്ന് മേഖല സമിതി അറിയിച്ചു..
ബിജു-ജെസ്സി ദമ്പത്തികളുടെ മകനായ അബിൻ നിർമലഗിരി കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്.

Post a Comment