KSU ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി ഇരിക്കൂർ എ ഇ ഒ ഓഫീസിലേക്ക് മാർച്ച് നടത്തി..





ഇരിക്കൂർ: മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഏർപെടുത്തണമെന്നാവശ്യപ്പെട്ട് ഇരിക്കൂർ നിയോജക മണ്ഡലം കെ എസ് യു കമ്മിറ്റി എ ഇ ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ ഇരിക്കൂർ ബ്ലോക് കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ജോസഫ് തലക്കൽ അധ്യക്ഷനായി. ജില്ലാ കെ എസ് യു ഉപാധ്യക്ഷൻ സി ടി അഭിജിത്, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ മുഹ്സിൻ കാതിയോട്, വി സി രാജീവൻ, ബിലാൽ ഇരിക്കൂർ , നീൽ ബെന്നി, മുജീബ്,  ഹാരിസ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement