പയഞ്ചേരിമുക്കില്‍ കോവിഡ് ബാധ സ്ഥീരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ വീട്ടില്‍ നിന്നും അധികൃതരെ അറിയിക്കാതെ മാറി താമസിച്ചതിന് കുടുംബങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഇരിട്ടി: പയഞ്ചേരിയിൽ കോവിഡ് ബാധ സ്ഥീരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങൾ വീട്ടിൽ നിന്നും അധികൃതരെ അറിയിക്കാതെ മാറി താമസിച്ചതിന് കുടുംബങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. ക്വാറന്റയിൻ വ്യവസ്ഥകൾ  ലംഘിച്ചതിന് പകർച്ച വ്യാധി വ്യാപന  നിയമപ്രകാരമാണ്  ഇരിട്ടി പോലീസ് കേസ്സെടുത്തത.  കഴിഞ്ഞ 31-നാണ് പയഞ്ചേരിയിലെ 38 കാരനായ പ്രവാസിക്ക് കോവിഡ സ്ഥിരീകരിച്ചത്. ഇദ്ദേഹവും ഭാര്യയും രണ്ട് വയസുള്ളകുട്ടിയും മാതാപിതാക്കൾക്കുമെപ്പാമാണ് വിദേശത്തു നിന്നും നാട്ടിൽ എത്തിയത്.  വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവർ.പോലീസും ആരോഗ്യപ്രവർത്തകരും ഇവരെ നീരീക്ഷിച്ചു വരുന്നതിനിടയിലാണ് 38 കാരന് രോഗം സ്ഥീരീകരിച്ച്  ആസ്പത്രിയിലേക്ക് മാറ്റിയത്.
കരൾ രോഗത്തിനുൾപ്പെടെ ചികിത്സയുള്ള കോവിഡ് ബാധിതന്റെ പിതാവ്‌ തുടർ ചികിത്സയ്ക്കായി താലൂക്ക് ആസ്പത്രി സുപ്രണ്ടിനെ ബന്ധപ്പെട്ടിരുന്നു. സൂപ്രണ്ട് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ വിളിച്ച്  ചികിത്സക്കുള്ള ക്രമീകരണം ഏർപ്പെടുത്തി .എന്നാൽ  കോവിഡ് ബാധിതന്റെ ഭാര്യയും കുഞ്ഞും വേങ്ങാട് ഉള്ള അവരുടെ വീട്ടിലും പിതാവും മാതാവും കൂത്തുറമ്പിലെ സ്വന്തം വീട്ടിലുമാണ് എത്തിയത്. പരിയാരത്ത് പരിശോധനയ്്ക്ക് ചെന്നപ്പോൾ കണേണ്ട ഡോക്ടർ ഉണ്ടായിരുന്നില്ലെന്നും അതിനെ തുടർന്നാണ് കൂത്തുപറമ്പിലെ  വീട്ടിൽ എത്തിയതെന്നുമാണ് പറയുന്നത്.  ആസ്പ്രത്രിയിൽ പോകുമ്പോൾ മകന്റെ ഭാര്യയും കുഞ്ഞും തനിയെ ആവാതിരിക്കാൻ അവരെ വേങ്ങാട് വീട്ടിൽ വിട്ടിരുന്നുമാണ് മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞു.  സമ്പർക്കത്തിലുള്ള ആളെന്ന നിലയിൽ കോവിഡ് പരിശോധനകൂടി ഇവർക്ക് പരിയാരത്ത് ക്രമീകരിച്ചിരുന്നു.നിരീക്ഷണ വ്യവസ്ഥകൾ ലഘിച്ചതിനാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇവർ രണ്ട് വീട്ടിലും മറ്റുള്ളവരുടെ സമ്പർക്കം ഇല്ലാതെയാണ് കഴിയുന്നത്.  അതിനാൽ മറ്റ് ആശങ്കകൾ വേണ്ടെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement