ഇരിട്ടി: മുൻ കീഴൂർ-ചാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എടക്കാനം ചേളത്തൂർ ദേവി സദനത്തിൽ എ.കെ രാമദാസൻ മാസ്റ്റർ (65) അന്തരിച്ചു
ഹ്യദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം
സംസ്ക്കാരം ഇന്ന് വൈകീട്ട് കൊവിഡ് ചട്ടപ്രകാരം വീട്ടുവളപ്പിൽ
കോൺഗ്രസിന്റെ ആദ്യകാല നേതാവായിരുന്ന എ.കെ രാമദാസൻ മാസ്റ്റർ രണ്ട് തവണ എടക്കാനം വാർഡിനെ പ്രതിനിധീകരിച്ചിട്ടുണ്ട് 1995 -2000 കാലയളവിൽ കീഴൂർ-ചാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു പുന്നാട് സർവ്വീസ് സഹകരണ ബേങ്ക് ആദ്യ കാല ഭരണസമിതി പ്രസിഡന്റായി ചുമതല വഹിച്ചിട്ടുണ്ട്
ഉളിയിൽ വാണി വിലാസം എൽ .പി സ്കൂൾ റിട്ട: അധ്യാപകനാണ്
എടക്കാനം പ്രദേശത്ത് പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന എ.കെ രാമദാസൻ മാസ്റ്റർ ദീർല കാലമായി എടക്കാനം ശ്രീ മഹാവിഷ്ണു ക്ഷേത്ര സമിതി പ്രസിഡന്റായി ചുമതല നിർവ്വഹിച്ചു വരികയായിരുന്നു
എടക്കാനം എൽ പി സ്കൂൾ അധ്യാപകനായിരുന്ന പരേതനായ കെ.കെ ഗോപാലൻ നമ്പ്യാർ - പരേതയായ എ.കെ ദേവിക്കുട്ടിയമ്മ ദമ്പതികളുടെ മകനാണ്
അവിവാഹിതനാണ്
സഹോദരങ്ങൾ: എ.കെ.നാരായണൻ നമ്പ്യാർ (റിട്ട: എയർ ഫോഴ്സ് ), എ.കെ.കരുണാകരൻ മാസ്റ്റർ (റിട്ട: പ്രധാനാധ്യാപകൻ എടക്കാനം എൽ.പി സ്കൂൾ), എ.കെ .ഗംഗാധരൻ മാസ്റ്റർ (റിട്ട അധ്യാപകൻ ആറളം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ) എ.കെ.ജയരാജൻ ( പ്രധാനമന്ത്രി ഓഫീസ് ദില്ലി), എ.കെ പങ്കജാക്ഷി, എ.കെ രുഗ്മിണി

Post a Comment