ഉളിക്കൽ പുറവയലിൽ തൊഴുത്തിൽ കെട്ടിയ എരുമകളെ കുത്തി പരിക്കേൽപ്പിച്ചു



ഇരിട്ടി: ഉളിക്കൽ പുറവയലിൽ തൊഴുത്തിൽ കെട്ടിയ 2 എരുമക്കുട്ടികളെ കുത്തി പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തി. പള്ളൂരത്തിൽ ജോയിയുടെ വളർത്ത് മൃഗത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഉളിക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച  രാത്രിയാണ് ആക്രമം നടന്നതെന്ന്  കരുതപ്പെടുന്നു. രാവിലെ കർഷകനായ ജോയി തൊഴുത്തിലെത്തിയപ്പോഴാണ് 2 എരുമകളും കുത്തേറ്റ നിലയിൽ അവശരായി കിടക്കുന്നത് കണ്ടത്. തുടർന്ന് വെറ്റിനറി സർജൻ എത്തി പരിശോധന നടത്തി യെങ്കിലും ആഴത്തിലുള്ള മുറിവേറ്റതിനാൽ രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണെന്ന് അറിയിക്കുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്നും, തന്റെ ജീവിത മാർഗ്ഗമാണ് നഷ്ടപ്പെട്ടതെന്നും ജോയി പറഞ്ഞു. ജോയിയുടെ പരാതിയിൽ  ഉളിക്കൽ എസ്.ഐ സ്ഥലത്ത് എത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement