കിണറ്റിൽ വീണ പശുവിന് ഇരിട്ടി അഗ്നിശമന സേന രക്ഷകരായി


ഇരിട്ടി : നാല്പതടിയോളം താഴ്ചയുള്ള കിണറിൽ വീണ പശുവിന് രക്ഷകരായി ഇരിട്ടി അഗ്നി രക്ഷാ സേന. കിളിയന്തറയിലെ  അളവനാൽ തോമസിന്റെ ആൾമറയില്ലാത്ത വീട്ടുകിണറ്റിൽ വീണ  പശുവിനെയാണ്  ഇരിട്ടി അസി. സ്റ്റേഷൻ ഓഫീസർമാരായ  ടി. മോഹനൻ, വി.വി. ബെന്നി എന്നിവരുടെ  നേതൃത്വത്തിലുള്ള  അഗ്നിശമന സേന രക്ഷിച്ചത്. ഫയർ ആന്റ് റസ്ക്യൂ ഓഫീസർ നവേദാണ് രക്ഷാപ്രവർത്തനത്തിനായി  കിണറ്റിൽ ഉറങ്ങിയത്.  സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ ബെന്നി ദേവസ്യ, ഫയർ ആൻറ് റസ്ക്യൂ ഓഫീർമാരായ അനു, ജ്യോതിഷ്, സഫീർ പൊയിലൻ, ഷാനിഫ് ,പ്രസന്നകുമാർ എന്നിവരും  സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement