ദിനംപ്രതിയുള്ള ഇന്ധന വിലവര്‍ധനവിനെതിരെ ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ധര്‍ണ നടത്തി. സെക്രട്ടറി അജയന്‍ പായം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി. പോള്‍ അധ്യക്ഷത വഹിച്ചു. ബെന്നി മാമൂട്ടില്‍, എം.പ്രഭാകരന്‍, ജോസ് ജോര്‍ജ്, കെ.റഷീദ്, കെ.പി.കൃഷ്ണന്‍, എം.ചന്ദ്രന്‍, രാമചന്ദ്രന്‍ പൂന്തോട്ടം, എം.എസ്.സാബു എന്നിവര്‍ പ്രസംഗിച്ചു.
Post a Comment