കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തൊട്ട് പിന്നാലെ മേയര്‍ സ്ഥാനം കോണ്‍ഗ്രസ് ലീഗിന് കൈമാറും. രാവിലെ 11 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് തിരഞ്ഞെടുപ്പ്. കാലാവധി അവസാനിക്കാന്‍ നാല് മാസം മാത്രം ബാക്കി നില്‍ക്കെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ വീണ്ടും തെരഞ്ഞെടുപ്പിന് വേദിയാകുന്നത്.
കോണ്‍ഗ്രസിലേക്ക് മടങ്ങിയ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെ നേരത്തെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ നീക്കിയതോടെയാണ് തെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്.

Post a Comment