ഇരിട്ടി: കെ .എസ് .ഇ. ബി.യിലെ 24 വർഷത്തെ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കും മുൻപേ അവസാനമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിന് പിന്നാലെ സർവീസിൽ നിന്നും പടിയിറങ്ങുന്ന ദിവസം അര ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിലേക്ക് കൈമാറി കെ എസ് ഇ ബി ഓവർസിയർ മാതൃകയായി
കെ എസ് ഇ ബി മട്ടന്നൂർ സബ് ഡിവിഷനിലെ ചാവശ്ശേരി സബ് സ്റ്റേഷനിൽ നിന്നും വിരമിച്ച ഓവർസിയർ എടക്കാനം അക്ഷയ് നിവാസിലെകെ.പുരുഷോത്തമനാണ് തന്റെ ശമ്പളത്തിനു പുറമെ അര ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കൊവിഡ് മഹാമാരി തീർത്ത ദുരിതക്കയത്തിൽ നിന്നും കൈരളിയെ കൈ പിടിച്ചുയർത്താൻ കാരുണ്യത്തിന്റെ മഹാമാതൃകയൊരുക്കിയത്
കേരളമൊന്നാകെ കൊവിഡ് ബാധമൂലം ദുരിതം അനുഭവിക്കുമ്പോൾ തന്നാലാകുന്നത് മറ്റുള്ളവർക്കായി ചെയ്യണ മെന്ന തോന്നലാണ് അവസാനമായി ലഭിച്ച മുഴുവൻ ശമ്പളവും അതോടൊപ്പം സ്വരുക്കൂട്ടി വെച്ച അരലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ പ്രേരിപ്പിച്ചതെന്ന് കെ.പുരുഷോത്തമൻ പറഞ്ഞു
കെ എസ് ഇ ബിയിലെ തന്റെ 24 വർഷത്തെ സർവ്വീസ് ജീവിതം അവസാനിപ്പിച്ച് ജോലിയിൽ നിന്നും വിരമിക്കുന്ന മെയ് 31 ന് തന്റെ വീട്ടിൽ വെച്ച് ഭാര്യയുടെയും മക്കളുടെയും മറ്റ് ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ കെ പുരുഷോത്തമൻ ദുരിതാശ്വാസ നിധിയിലേക്കുള്ള അൻപതിനായി രൂപയുടെ ചെക്ക് ഇരിട്ടി നഗരസഭ ചെയർമാൻ പി.പി അശോകന് കൈമാറി
ലളിതമായ ചടങ്ങിൽ വാർഡ് കൗൺസിലർ പി.ലത അധ്യക്ഷയായി
1996 ൽ കെ എസ് ഇ ബി വർക്കർ ആയാണ് കെ.പുരുഷോത്തമൻ സർക്കാർ സർവ്വീസിൽ ജോലിയിൽ പ്രവേശിച്ചത് 2008ൽ ഓവർസിയറായി പ്രമോഷൻ ലഭിച്ച് മട്ടന്നൂർ സബ് ഡിവിഷൻ ഓഫിസിൽ ചുമതലയേറ്റു തുടർന്ന് ഇരിട്ടി, ഉളിക്കൽ, എടൂർ, ഇരിക്കൂർ ,മട്ടന്നൂർ സെക്ഷൻ ഓഫിസ് എന്നിവിടങ്ങളിൽ ജോലി ചെയ്ത പുരുഷോത്തമൻ 12 വർഷത്തിനു ശേഷം 2008ൽ ഓവർസിയറായി ആദ്യമായി ചുമതലയേറ്റ അതേ ഓഫീസിൽ വെച്ചു തന്നെയാണ് തന്റെ ഔദ്യോഗിക ജീവിതത്തോട് യാത്ര പറഞ്ഞ് പടിയിറങ്ങിയത്
ചാവശ്ശേരി സ്വദേശിനിയായ വി.കെ പ്രിയ്യയാണ് ഭാര്യ ബിടെക് അവസാന വർഷ വിദ്യാർത്ഥിയായ വി.കെ അക്ഷയ്, പ്ലസ്ടു വിദ്യാർത്ഥിനിയായ വി.കെ അശ്വതി എന്നിവർ മക്കൾ
സന്തോഷ് കോയിറ്റി - ഇരിട്ടി

Post a Comment