കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ AIUWC ഉളിക്കൽ മണ്ഡലം കമ്മിറ്റി നിൽപ്പ് സമരം നടത്തി


ആൾ ഇന്ത്യ അൺ ഓർഗനൈസ് വർക്കേഴ്സ് കോൺഗ്രസ്സ് ജില്ലാകമ്മറ്റി ആഹ്വാനം ചെയ്ത കേന്ദ്ര, സംസ്ഥാന ഗവൺമെൻ്റ്കളുടെ ജനദ്രോഹ നടപടികളായിട്ടുള്ള പെട്രോൾ, ഡീസൽ വില ഭീമമായി വർദ്ദിപ്പിച്ച നടപടിക്കെതിരെ, കേരളാ ഗവൺമെണ്ടിൻെറ പ്രവാസി ദ്രോഹ നടപടികൾക്കെതിരെയും,അമിതമായ വൈദ്യുതി ബില്ലിനെതിരെയും,കർഷകവിരുദ്ധ നിലപാടുകൾക്കുമെതിരെ "അസംഘടിതതൊഴിലാളികോൺഗ്രസ്സ് ഉളിക്കൽ മണ്ഡലം കമ്മറ്റി" സംഘടിപ്പിച്ച പ്രധിക്ഷേധ നിൽപ് സമരം ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് ശ്രീ നൗഷാദ് ബ്ളാത്തൂർ ഉദ്ഘാടനം ചെയ്തു.          

ചടങ്ങിൽ സംഘടനയുടെ മണ്ഡലം പ്രസിഡണ്ട് ശ്രീ ഷാജി തെക്കേമുറി അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീ ജോജി വർഗ്ഗീസ്, AIUWC ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ വിജയൻ വടക്കേത്തറ, ബ്ളോക്ക് കോൺ..ജനറൽ സെക്രട്ടറി ജോസ് കളരിക്കൽ,മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ശ്രീമതി ലിസ്സി തോമസ്സ്, മണ്ഡലം കോൺഃസെക്രട്ടറി തങ്കച്ചൻ കളരിക്കൽ, കെ.കരുണാകരൻ സ്റ്റഡിസെൻറർ പ്രസി.ശ്രീ മാത്യു മറ്റത്തിനാനി,അജീഷ് കൊട്ടാരത്തിൽ,അഡ്വ.ബാബു മാട്ടറ, കുന്നിന് ബാബു,എൻ.കെ.ജോർജ്ജ്,കെ.വി.പ്രസാദ്,ഷിബുകൊട്ടേക്കാട്ട്, തുടങ്ങിയവർ സംസാരിച്ചു.മുതിർന്നകോൺഗ്രസ്സ് നേതാവ് ശ്രീ അഗസ്റ്റിൻ വേങ്ങക്കുന്നൽ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement