ക്ലാസ് ഓണലൈനിൽ മാഷ് വീട്ടിൽ; ലോക്ക്ഡൗൺ കാലത്ത് മാതൃകയായി മണിക്കടവ് ഹൈസ്‌കൂൾ അധ്യാപകൻ റോബിൻ ജോസഫ്

ചിത്രം:മനോരമ

ലോക്ക്ഡൗൺ കാലത്ത് കുട്ടികൾ വീട്ടിൽ ഇരിക്കുകയല്ലേ,എന്നാൽ അധ്യാപകനും വീട്ടിലിരിക്കാം എന്ന ചിന്തയല്ല മണിക്കടവ് സെന്റ് തോമസ് ഹൈ സ്‌കൂളിലെ അധ്യാപകൻ റോബിൻ ജോസഫിന്.സ്‌കൂളിലെ 47 പത്താം ക്ലാസ്സിലെ വിദ്യാര്ഥികളിടെയും വീട്ടിലേക്ക് കിലോമീറ്ററുകൾ താണ്ടി ആഴ്ചയിൽ രണ്ട് ദിവസം സ്വന്തം കാറോടിച്ച് എത്തുകയാണ് ഈ അധ്യാപകൻ.ഓണലൈൻ ക്ലാസിൽ പഠിച്ചതിന്റെ നിലവാരം അറിയാനുള്ള പരീക്ഷ നടത്താൻ.ശനിയും ഞായറും ആയുള്ള പരീക്ഷയിൽ മാതാപിതാക്കൾ ആണ് നിരീക്ഷകർ

ഓണലൈൻ ക്ലാസിൽ എല്ലാവരും ശ്രേദ്ധിക്കുന്നില്ലെന്ന് മനസിലായതോടെയാണ് ക്ലാസിനെ അടിസ്ഥാനപ്പെടുത്തി പരീക്ഷ നടത്താൻ തീരുമാനിച്ചത്.കുട്ടികളെ വീടിന് പുറത്തിറക്കുന്നതിന്  പകരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എല്ലാവരയുടെയും വീടുകളിൽ എത്താമെന്ന് നിശ്ചയിച്ചു.സ്‌കൂളിന് 25 കിലോമീറ്റർ പരിധിയിലാണ് വിദ്യാർഥികളുടെ താമസം

സഹ അധ്യാപകരിൽ നിന്നും ചോദ്യങ്ങൾ ശേഖരിച്ച് ഓരോ വിഷയത്തിനും ചോദ്യപേപ്പർ തയ്യാറാക്കി പ്രിന്റെടുത്ത് വെള്ളിയാഴ്ച്ച കുട്ടികളുടെ വീടുകളിൽ എത്തിക്കും,സീൽ ചെയ്ത ചോദ്യപേപ്പറുകൾ പരീക്ഷ നടത്തിപ്പിന്റെ നിർദ്ദേശങ്ങൾ സഹിതം മാതാപിതാക്കളെ ഏൽപ്പിക്കും.

ആഴ്ചയിൽ 4 പരീക്ഷകൾ, ശനിയാഴ്ച്ച വൈകിട്ട് 4 മണി മുതൽ അഞ്ചര വരെയും ഞായറാഴ്ച്ച രാവിലെ 11 മുതൽ 12.30 വരെയുമാണ് പരീക്ഷ

പരികയ്ക്ക് 5 മിനിറ്റ് മുൻപേ കവർ പൊ ട്ടിക്കാൻ പാടുള്ളു. പരീക്ഷ കഴിഞ്ഞാലുടൻ ഉത്തരക്കടലാസ് കവറിലിട്ട് സീൽ ചെയ്യണ്ടതും മാതാപിതാക്കളുടെ ജോലിയാണ്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് റോബിൻ എല്ലാ വീടുകളിലുമെത്തി ഉത്തരക്കടൈലാസ് കൈപ്പറ്റും. ഇവ വേർതിരിച്ച് സഹ അധ്യാപകരുടെ വീടുകളിലെത്തിക്കുന്ന ജോലിയാണു തിങ്കളാഴ്ച. പരീക്ഷാഫലം അധ്യാപകർ പിറ്റേന്നു തന്നെ റോബി കൈമാറും. ഇതിന്റെ വാട്സാപ്പിലൂടെ അടിസ്ഥാനത്തിൽ ഇ
റാങ്ക് പട്ടിക തയാറാക്കി കുട്ടികളുടെ മാതാപിതാക്കൾക്ക് നൽകും.

മാർക്ക് കുറഞ്ഞവരുടെ വീട്ടിൽ അടുത്ത ദിവസം തന്നെയെത്തി പ്രശ്‌നങ്ങൾ പഠിക്കും.

പഠന സൗകര്യമില്ലെന്നു ബോധ്യപ്പെടുന്നിടത്ത് അതിനുള്ള സൗകര്യം പിടിഎ) ഒരുക്കുന്നുമുണ്ട്.

-ഒരാഴ്ച്ചയിലെ പരീക്ഷയ്ക്ക് പ്രിന്റിങ്ങും പെട്രോളുമെല്ലാമായി 5000 രൂപയെങ്കിലും റോബിന്റെ കയ്യിൽനിന്ന് ചെലവാകും

ഉളിക്കൽ മാട്ടറ സ്വദേശിയാണ് ഈ മാതൃകാധ്യാപകൻ

Post a Comment

Previous Post Next Post

Join Whatsapp

Advertisement