കണ്ണൂർ : ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രധാനമന്ത്രി ജൻ വികാസ്കാരിക്രമം 2019 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4910000 രൂപ അനുവദിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ച പദ്ധതിക്കാണ് കേന്ദ്രം തുക അനുവദിച്ചത്
ഉളിക്കൽ ഹയർസെക്കണ്ടറി സ്കൂളിന്റെ കെട്ടിട നിർമാണ ആവിശ്യങ്ങൾക്കാണ് തുക ഉപയോഗിക്കുക.
പദ്ധതിയിൽ 40 ശതമാനം സംസ്ഥാന സർക്കാർ വിഹിതമാണ്.
കെട്ടിട നിർമാണത്തിനാവിശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് പദ്ധതി സമർപ്പണത്തിന് നേതൃത്വം നൽകിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി ഷൺമുഖൻ അറിയിച്ചു .

Post a Comment