രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 18,522 പേര്‍ക്ക്, മരണം 418; രോ​ഗബാധിതർ 5.66 ലക്ഷം, മരണം 17,000ത്തിലേക്ക്




ഡൽഹി:  418 പേര്‍ മരിക്കുകയും രോഗബാധിതരുടെ എണ്ണം 5.66 ലക്ഷമായി. 3.34 ലക്ഷം ആളുകള്‍ ഇതുവരെ രോഗമുക്തി നേടിയതായും 2.15 ലക്ഷം പേര്‍ വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ ചികിത്സയിലുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്ത് ഇതുവരെ 16,893 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 2.10 ലക്ഷം സാംപിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. ഇതുവരെ 86.08 ലക്ഷം സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.
കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ മഹാരാഷ്ട്ര, തമിഴ്നാട് എന്നി സംസ്ഥാനങ്ങൾ ഇന്നലെ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടിയിരുന്നു. തുടർച്ചയായ നാലാംദിവസവും മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ ണ്ണം 5,000 കടന്നിരുന്നു. ഇതോടെ ആകെ രോ​ഗബാധിതർ 1.69 ലക്ഷമായി. 7,610 പേരാണ് ഇതുവരെ മരിച്ചത്. തമിഴ്നാട്ടിൽ ഇന്നലെ മാത്രം 3,949 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 86,224 ആയി.
രോ​ഗികളുടെ എണ്ണത്തിൽ ഡൽഹിയെ മറികടന്ന് രണ്ടാമതാണ് ഇപ്പോൾ തമിഴ്നാട്. ഡൽഹിയിൽ ല്‍ 85,161 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ലോക്ഡൗൺ അടുത്തമാസം 31 വരെ നീട്ടിയ തമിഴ്നാട്ടിലെ ചെന്നൈയിലും കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ, മധുര ജില്ലകളി‌ലെ ചില പ്രദേശങ്ങളിലും കർശന ലോക്ഡൗൺ ജൂലൈ 5 വരെ തുടരും. ജൂലൈ 31 വരെയുള്ള ഞായറാഴ്ചകളിൽ സംസ്ഥാനത്തൊട്ടാകെ സമ്പൂർണ ലോക്ഡൗണുമായിരിക്കും

Post a Comment

Previous Post Next Post

Join Whatsapp

Advertisement