KSU ഉളിക്കൽ മണ്ഡലം കമ്മിറ്റി ഉളിക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷാ നടത്തിപ്പിനായി ക്രമീകരിച്ചു നൽകി



ഉളിക്കൽ : KSU ഉളിക്കൽ മണ്ഡലം കമ്മിറ്റി ഉളിക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി  സ്കൂൾ പരീക്ഷാ നടത്തിപ്പിനായി ക്രമീകരിച്ചു നൽകി. പരീക്ഷകൾ അടുത്ത ആഴ്ച തുടങ്ങുന്നതിനാൽ
ഉളിക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ക്ലാസ് റൂമുകൾ കെഎസ്‌യു പ്രവർത്തകർ വൃത്തിയാക്കി സുരക്ഷാക്രമീകരണങ്ങൾ ചെയ്തു  പരീക്ഷ ആളുകളായി ക്രമീകരിച്ചു നൽകി .
യുവജനങ്ങൾ കാട്ടിയ  ഈ നല്ല മനസ്സിന് പ്രിൻസിപ്പാൾ ഗൗരി ടീച്ചർ നന്ദി അറിയിക്കുകയും ചെയ്തു.

കെഎസ്‌യു ഉളിക്കൽ മണ്ഡലം പ്രസിഡണ്ട് അബിൻ വടക്കേക്കര, മണ്ഡലം ഭാരവാഹികളായ അക്ഷയ്‌ തങ്കച്ചൻ, ആദിത്ത് ഷാജി, സ്കൂൾ ചെയർമാൻ ബിബിൻ മാത്യൂ, നിധിൻ വട്ടിയാംത്തോട്, അഖിൽ വാലയിൽ, അക്ഷയ് ജോർജ്, ടോണി ആന്റണി, നിഖിൽ  പോൾ, ആൽബിൻ വടക്കേക്കര എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്നത്..

Post a Comment

Previous Post Next Post

Join Whatsapp

Advertisement