ഇരിട്ടി നഗരസഭയിൽ തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ:വ്യാപാര സ്ഥാപനങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാൻ തീരുമാനമായി

ഇരിട്ടി : ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഹോട്ട് സ്‌പോട്ടില്‍ നിന്നും കണ്ടെയിന്റ്‌മെന്റ് സോണില്‍ നിന്നും ഒഴിവായ സാഹചര്യത്തില്‍ ഇരിട്ടി നഗരസഭയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ നഗരസഭാതല സേഫ്റ്റി യോഗത്തില്‍ തീരുമാനമായി .

 ഹോട് സ്പോട്ട്മേഖലയായതിനാൽ അവശ്യസാധനങ്ങള്‍ മാത്രം ഹോം ഡെലിവറി സംവിധാനം വഴി എത്തിച്ചു നല്‍കുന്ന കടകള്‍ മാത്രമായിരുന്നു ഇതുവരെ തുറന്ന് പ്രവര്‍ത്തിച്ചിരുന്നത്.

 മറ്റു വ്യാപാര സ്ഥാപനങ്ങൾ നിശ്ചിത ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് യോഗത്തില്‍തീരുമാനമായത്

.പ്രവൃത്തിക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം, സ്ഥാപന നടത്തിപ്പുകാരും തൊഴിലാളികളും മാസ്‌ക് ധരിക്കുകയും പൊതുജനങ്ങള്‍ക്ക് സാനിറ്റെസര്‍ ഉപയോഗിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യണം. സ്ഥാപനങ്ങളും തുറക്കുന്ന ദിവസവും ചുവടെ

 റബ്ബര്‍മലഞ്ചരക്ക്.വ്യാപരം(ചൊവ്വ,വ്യാഴം)സിമന്റ്,സ്റ്റില്‍,പെയിന്റ്,ഹാര്‍ഡ്.വെയര്‍,ടൈല്‍സ്ആന്റ്മാര്‍ബിള്‍(ബുധന്‍,ശനി)മൊബൈല്‍ഷോപ്പ്,കമ്പ്യൂട്ടര്‍അനുബന്ധഉപകരണങ്ങള്‍എന്നിവയുടെസര്‍വ്വിസ്.സെന്ററുകള്‍ (തിങ്കള്‍ ) 

ഇലക്ട്രിക്കല്‍ആന്റ്ഇലക്ട്രോണിക്സ്,പ്ലംബിംങ്മെറ്റിറീരിൽ,കണ്ണടവില്‍പനസ്റ്റാളുകള്‍(തിങ്കള്‍,വെള്ളി)കാര്‍ഷിക നേഴ്‌സറികള്‍- (തിങ്കള്‍ മുതല്‍ ശനി വരെ), ബുക്ക് സ്റ്റാള്‍- (തിങ്കള്‍,ശനി) ഫാന്‍സി,ഫുട്‌വേര്‍- (ബുധന്‍,)വര്‍ക്ക്‌ഷോപ്പ്,സ്‌പെയര്‍പാര്‍ട്സ്സ്ഥാപനങ്ങൾ(വ്യാഴം,വെള്ളി).എന്നി ദിവസങ്ങളിലാണ് തുറന്ന് പ്രവര്‍ത്തിക്കുക. 

യോഗത്തില്‍നഗരസഭാചെയര്‍മാന്‍പി.പി.അശോകന്‍ അധ്യക്ഷനായി വഹിച്ചു. ഇരിട്ടി,മട്ടന്നൂര്‍പ്രിൻസിപ്പൽഎസ്.ഐ.മാരായദിനേശന്കൊതേരി‍,വിജേഷ്,നഗരസഭാസെക്രട്ടറിഅന്‍സല്‍ഐസക്ക്, ഡോ.പി.പി.രവീന്ദ്രന്‍, കീഴൂര്‍- ചാവശ്ശേരി വില്ലേജ് ഓഫിസര്‍മാരും പങ്കെടുത്തു.


Post a Comment

Previous Post Next Post

Join Whatsapp

Advertisement