ഇരിട്ടി : ലോക നേഴ്സസ് ദിനത്തിൻ്റെ ഭാഗമായി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഇരുപതോളം നേഴ്സുമാരെ കെ.പി.സി.സി.ജന. സെക്രട്ടറി അഡ്വ. സജീവ് ജോസഫ് ആദരിച്ചു.
കാരുണ്യത്തിൻ്റെയും സമർപ്പണത്തിൻ്റെയും ചൈതന്യത്തോടെ മണ്ണിലെ മാലാഖമാർ നടത്തുന്ന സേവനം മഹത്തരമാണെന്ന് സജീവ് ജോസഫ് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ മധുര പലഹാരം വിതരണം ചെയ്തു. കെ. കരുണാകരൻ സ്റ്റഡി സെൻറർ നടത്തി വരുന്ന പ്രഭാത ഭക്ഷണ പദ്ധതിയിൽ നേഴ്സസ് യൂണിയനും പങ്കാളിയായി.
ഹെഡ് നേഴ്സ് പി.ബി. ബിന്ദു, കെ.ജി.രമ, മോളി പീറ്റർ, ആദിത്ത് ഷാജി നേതൃത്വം നൽകി.

Post a Comment