ഇരിട്ടി : ഉളിക്കൽ ആട്ടറഞ്ഞിയിൽ ഫർണീച്ചർ നിർമ്മാണ ശാലയിൽ വൻ തീ[പിടുത്തം . അട്ടറഞ്ഞിയിലെ എം.എ. മധു വിന്റെ ഉടമസ്ഥതയിലുള്ള സ്വസ്തിക് ഫർണിച്ചർ ഷോപ്പിനാണ് വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ തീപ്പിടിച്ചത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്ന് സംശയിക്കുന്നു . നിർമ്മിച്ചതും നിർമാണത്തിനായി തയ്യാറാക്കിവെച്ച വില പിടിച്ച മര ഉരുപ്പടികളും, നിർമ്മാണ ഉപകരണങ്ങളും പെയിന്റിംഗ് മെറ്റീരിയലുകളും കത്തിനശിച്ചു. മൂന്നു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേന ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമായത് . സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ ബെന്നി ദേവസ്യ ,ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ എൻ.ജെ. അനു, സഫീർ പൊയിലൻ , എ.സി. ഷാനിഫ്, വിഷ്ണുപ്രകാശ്, ഹോം ഗാർഡ്‌മാരായ എം. രമേഷ് കുമാർ, കെ. ദിലീപ് കുമാർ, സി.ടി. ദേവസ്യ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.

Post a Comment