ഉളിക്കൽ :കർഷകർക്ക് പ്രതിമാസം 10000 രൂപ പെൻഷൻ അനുവദിക്കുക, കൃഷിക്കാർക്ക് രണ്ട് വർഷത്തേക്ക് രണ്ട് ലക്ഷം രൂപ പലിശരഹിത വായ്പ അനുവദിക്കുക, എല്ലാ കാർഷിക കടങ്ങൾക്കും രണ്ടുവർഷം പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക,
നാല് ശതമാന സ്വർണ്ണ പണയ കാർഷിക വായ്പ പുനസ്ഥാപിക്കുക, റബ്ബർ വില സ്ഥിരത പദ്ധതിയിലെ കുടിശ്ശിക തീർപ്പാക്കുക, കർഷകന്റെ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളുക,കർഷകർക്ക് പ്രതിമാസം 10000 രൂപ പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കോൺഗ്രസ് (എം)ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൾ കൃഷിഭവനു മുമ്പിൽ ധർണ്ണ നടത്തി.
മണ്ഡലം പ്രസിഡൻറ് അപ്പച്ചൻ കുമ്പുക്കൽ അധ്യക്ഷത വഹിച്ചു. KTUC ജില്ല പ്രസിഡന്റ് ജോസ് മണ്ടപത്തിൽ ഉദ്ഘാടനം ചെയ്തു. മാത്യൂ വടക്കേൽ, ജോളി പുതുശ്ശേരി,ഡോജൂ വരിക്കമാക്കൽ, ജോസഫ് പാറേമാക്കൽ,
എന്നിവർ നേതൃത്വം നൽകി

Post a Comment