ലോക്ക്ഡൗണിൽ സ്നേഹവീടുകൾ നിർമിച്ച് നാടിന് മാതൃകയായി ഡി വൈ എഫ് ഐ മാട്ടറ

ഒരു നാടിനെ ഹൃദയത്തോട് ചേർത്ത് നിർത്തി ഡി വൈ എഫ് ഐ മാട്ടറ യൂണിറ്റ്. യൂണിറ്റ് പരിധിയിലെ ആലംബഹീനർക്ക് ആശ്രയമായി മാറിയ ഡി വൈ എഫ് ഐ ചുരുങ്ങിയ കാലയളവിൽ മൂന്ന് സ്നേഹവീടുകളുടെ നിർമാണമാണ് ഏറ്റെടുത്തത്. കേരളം വെളിയിട വിമുക്ത സംസ്ഥാനമായപ്പോൾ മാട്ടറ വാർഡിൽ 3 വീടുകളിൽ കക്കൂസ് ഇല്ല. ഒരു വീട്ടിൽ വൈദ്യുതി ഇല്ല. മൂന്ന് മക്കളും ഭാര്യയും അടങ്ങുന്ന സിജു കാരിക്കൊമ്പിലിന്റെ വീടാണ് ആദ്യം ഏറ്റെടുത്തത്. തേപ്പ് അടക്കം പൂർത്തിയാക്കിയ വീടിന്റെ ഏതാണ്ട് പണികളെല്ലാം പൂർത്തിയായി. ടൈൽ പാകി അവസാന വട്ട പെയിന്റിംഗ് കൂടി നടത്തിയാൽ  വീട് കൈമാറും. കക്കൂസ് ഉൾപ്പെടെ നിർമിച്ച ഈ വീടിന് മുറ്റം ഉൾപ്പെടെ കെട്ടി നിരവധി സ്റ്റെപ്പുകൾ നിര്മിച് വഴിയും ഒരുക്കി.
 തനിച് താമസിക്കുന്ന വഞ്ചിപ്പാറ ജോയിയുടെ വീട് ഏറ്റെടുത്തപ്പോൾ തകർന്നു വീണ നിലയിൽ ആയിരുന്നു. മുപ്പതോളം പ്രവർത്തകരുടെ ശ്രമഫലമായി ഒരു കിടപ്പുമുറിയും അടുക്കളയും വരാന്തയും കക്കൂസും താമസയോഗ്യമാക്കിയെടുത്തു. പരിസരം അടക്കം വൃത്തിയാക്കി വൈദ്യുതി അടക്കം പുനർക്രമീകരിച്ചു നൽകി. മൂന്നാമതായി ഏറ്റെടുത്തത് പൂവത്തുംകണ്ടി കാസ്മിയുടെ വീടാണ്. ക്യാൻസർ ബാധിതനായ കാസ്മിയുടെ വീട് ഇടിഞ്ഞു വീഴാറായ അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പ്രവർത്തകരുടെ ശ്രമഫലമായി മിക്കവാറും പണികൾ പൂർത്തിയാക്കി. തേപ്പും പൈന്റിങ്ങും പൂർത്തിയാക്കി ഈ വീടും ഈ മാസം കൈമാറും. ആദ്യം ഏറ്റെടുത്ത സിജുവിന്റെ വീട്ടിൽ വൈദ്യുതി ഇല്ല. വയറിങ് പൂർത്തിയാക്കിയ ഈ വീട്ടിൽ വൈദ്യുതിയും ലഭ്യമാക്കുമെന്ന് ഡി വൈ എഫ് ഐ ഭാരവാഹികൾ പറഞ്ഞു. ഈ ലോക്ക് ഡൌൺ കാലത്തും ചെറിയ വരുമാനങ്ങളിൽ നിന്നും ഒരു വിഹിതം മാറ്റി വെച്ച് പ്രവർത്തകർ നൽകുന്ന തുകയും പ്രവാസി സഖാക്കൾ നൽകുന്ന സഹായവും കൂട്ടി വെച്ചാണ് യൂണിറ്റ് ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്. കൂടാതെ സിമന്റ്‌, കബോർഡ്, വയറിങ് സാധനങ്ങൾ, വാതിലുകൾ, ടൈൽസ് തുടങ്ങിയവയെല്ലാം പലർ സ്പോൺസർ ചെയ്തു. ജോലികളിൽ അൻപതോളം ഡി വൈ എഫ് ഐ പ്രവർത്തകർ പല തവണയായി അഞ്ഞൂറിലധികം പേരുടെ അധ്വാനമാണ് ഇതുവരെ നടന്നത്. ഇന്നലെയും നടന്ന നിർമാണ ജോലികളിൽ രാത്രി വളരെ വൈകിയും പ്രവർത്തകർ പങ്കെടുത്തു. വിവിധ ദിവസങ്ങളിൽ നിർമാണ ജോലികൾക്ക് സിപിഐഎം ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയ്‌ കുര്യൻ, ഉളിക്കൽ ലോക്കൽ സെക്രട്ടറി പി കെ ശശി, ഡി വൈ എഫ് ഐ ഉളിക്കൽ മേഖല സെക്രട്ടറി അനീഷ് ഉളിക്കൽ, മേഖല എക്സിക്യൂട്ടീവ് അംഗം അനൂപ് തങ്കച്ചൻ, യൂണിറ്റ് പ്രസിഡന്റ്‌ പ്രണവ് കോങ്ങാട്ട്, സെക്രട്ടറി ലിജോ പ്ലാത്താനം, സിപിഐഎം ലോക്കൽ കമ്മറ്റി അംഗം തോമസ് പുന്നക്കുഴി, ബ്രാഞ്ച് സെക്രട്ടറി മാത്യു ഉള്ളാഹ, ഉത്തമൻ കോങ്ങാട്ട്, പദ്ധതികളുടെ കോർഡിനേറ്റർ സരുൺ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
യൂണിറ്റ് പരിധിയിലെ മുഴുവൻ വീടുകളിലും പച്ചക്കറിത്തൈകൾ നൽകൽ, മാട്ടറ ഗവണ്മെന്റ് എൽ പി സ്കൂളിന് ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ നൽകൽ, ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യസാധനങ്ങളുമായി നാല് സ്നേഹയാത്രകൾ, കൊറോണ കാലത്ത് രണ്ടായിരത്തോളം മാസ്കുകൾ, നൂറിലധികം സാനിറ്റൈസറുകൾ, അഞ്ഞൂറോളം വീടുകളിൽ പച്ചക്കറി കിറ്റ് തുടങ്ങി നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഡി വൈ എഫ് ഐ മാട്ടറ യൂണിറ്റ് സംഘടിപ്പിച്ചു വരുന്നത്. ഒരു യൂണിറ്റ് കമ്മറ്റി എന്ന നിലയിൽ കേരളത്തിന്‌ തന്നെ മാതൃക ആണ് ഡി വൈ എഫ് ഐ മാട്ടറ യൂണിറ്റ്. ഇനിയും കക്കൂസ് ഇല്ലാത്ത വീടുകൾക്ക് കക്കൂസ് നിർമിച്ചു നൽകുമെന്ന് ഡി വൈ എഫ് ഐ ഭാരവാഹികൾ പറഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement