പനി ബാധിച്ച് പേരാവൂര്‍ താലൂക്കാശുപത്രിയില്‍ എത്തിയ ആളെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കി



പേരാവൂർ : പനിബാധിച്ച് പേരാവൂര്‍ താലൂക്കാശുപത്രിയില്‍ എത്തിയ ആളെ  സ്രവ പരിശോധനയ്ക്ക് വിധേയമാക്കി. കണിച്ചാര്‍ മാവടി സ്വദേശിയായ ലോറിഡ്രൈവറെയാണ് സ്രവ  പരിശോധനക്ക് വിധേയമാക്കിയത്.  വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പനിബാധിച്ച് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയയാളെയാണ് സ്രവ  പരിശോധനക്ക് വിധേയമാക്കിയത്. കഴിഞ്ഞദിവസം ബാംഗ്ലൂരില്‍ നിന്നും നാട്ടിലെത്തിയ ഇയാള്‍ക്ക് പനി ബാധിക്കുകയായിരുന്നു. ചികിത്സക്കായി പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് സ്രവ  പരിശോധന നടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകുകയും സ്രവ  പരിശോധന നടത്തുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍  വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനാഫലം ചൊവ്വാഴ്ചയോടെ ലഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ ഇതു സംബന്ധിച്ചുള്ള ആശങ്ക അകലുകയുള്ളു



Post a Comment

Previous Post Next Post

Join Whatsapp

Advertisement