ഉളിക്കൽ :കോവിഡിനെത്തിരെ പോരാടുന്ന പോലീസുകാര്‍ക്ക് കുടിവെള്ളവും സാനിറ്റയിസറും നല്‍കി കെസിവൈഎം ഉളിക്കല്‍ യൂണീറ്റ് മാതൃകയായി. കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റഗം എബിന്‍ കുര്യാക്കോസ് കൂമ്പുക്കല്‍ ഉളിക്കല്‍ സി ഐ , ആര്‍ ശിവശങ്കരന് സാനിറ്റയിസറും കുടിവെള്ളവും കൈമാറി ഉദ്ഘാടനം ചെയ്തു.
ഉളിക്കല്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്കാണ് സാധനങ്ങള്‍ കൈമാറിയത്. ലോക്ക്ഡൗണ്‍ കാലത്ത് രാത്രിയും പകലും ജോലിയില്‍ കര്‍മ്മ നിരതരായ പോലീസുകാര്‍ക്ക് രോഗപ്രതിരോധത്തിനായി സാനിറ്റയിസറും, ദാഹമകറ്റാന്‍ കുടിവെള്ളവും നല്‍കുക എന്ന മഹത്വരമായ പ്രവര്‍ത്തിയാണ് ഉളിക്കല്‍ കെ സി വൈ എം യൂണീറ്റങ്ങള്‍ വഴി സാക്ഷാത്ക്കരിച്ചിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തിയിലൂടെ ഇന്നത്തെ യുവ തലമുറയുടെ പ്രവര്‍ത്തനം ഏവര്‍ക്കും മാകൃകയായിത്തീര്‍ന്നിരിക്കുകയാണ്. ഉളിക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തു വെച്ച് നടന്ന ചടങ്ങില്‍ കെസിവൈഎം ഉളിക്കല്‍ ഇടവകാ പ്രസിഡന്റ് അബിന്‍ വടക്കേക്കര, ജനറല്‍ സെക്രട്ടറി ആല്‍ബിന്‍ തോമസ്, ട്രഷറര്‍ ജോബല്‍ ജോസഫ്, അമല്‍ ജോസ് കുരിശുവീട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment