റീസൈക്കിള്‍ കേരള ; രണ്ട് ദിവസത്തെ വേതനം നല്‍കി യുവാവ്

ഇരിട്ടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിനായി ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റീസൈക്കിൾ കേരള ക്യാമ്പയിന്‍റെ ഭാഗമായി നടുവനാട് കാരമ്പേരിയിലെ കെ ഗിരീഷ് വയറിംഗ് തൊഴില്‍ ചെയ്ത് ലഭിച്ച രണ്ട് ദിവസത്തെ വേതനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാന ചെയ്തത്.

ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റിയംഗം കെ.വി സക്കീര്‍ഹുസൈന്‍ തുക ഏറ്റുവാങ്ങി ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറര്‍ പി.വി ബിനോയ്,മേഖല സെക്രട്ടറി വിമല്‍രാജ്, യൂണിറ്റ് സെക്രട്ടറി ശരത് എന്നിവര്‍ സന്നിഹതരായിരുന്നു. ഡിവൈഎഫ്ഐ കാരമ്പേരി യൂണിറ്റ് പ്രസിഡന്‍റ് കൂടിയാണ് ഗിരീഷ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement