കൊവിഡ് പിടിയില്‍ നിന്നും കണ്ണൂരും മുക്തമാകുന്നു; ചികിത്സയിലുള്ളത് ഇനി 5 പേർ

കണ്ണൂര്‍: കൊവിഡ് പിടിയില്‍ നിന്നും കണ്ണൂരും മുക്തമാകുന്നു. ഇന്നലെ കൊവിഡ് നെഗറ്റീവായ പത്തുപേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. നെഗറ്റീവായ ഒന്‍പതുപേര്‍ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരാണ്. ഒരാൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.  അഞ്ചുപേര്‍ മാത്രമാണ് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്. കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും വലിയ കുറവാണുള്ളത്. 197 പേര്‍ മാത്രമാണ് കണ്ണൂരില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement