ഉളിക്കൽ: കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഉളിക്കൽ ഉണ്ണിമിശിഹാ ഇടവകയുടെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ 4000 ത്തോളം മാസ്ക്കുകളും സാനിറ്റൈസറും വിതരണം ചെയ്തു.
ഉളിക്കൽ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി റവ.ഫാ.തോമസ് പൈമ്പിള്ളി സി.ഐ ഐ.പി ശിവശങ്കരന് മാസ്ക്കുകൾ കൈമാറി. പ്രസ്തുത ചടങ്ങിൽ കൈക്കാരന്മാരായ ശ്രീ.ജോർജ് തുരുത്തേൽ,ശ്രീ.സ്റ്റീഫൻ വാണിയകിഴക്കേൽ ,മാതൃവേദി ആനിമേറ്റർ സി. ജോസ്ന സി.എം.സി ,പ്രസിഡന്റ് ശ്രീമതി .സിൽവി മുളന്താനം എന്നിവർ സന്നിഹിതരായിരുന്നു.
അതോടൊപ്പം പുറവയൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലേയ്ക്കുള്ള മാസ്ക്കുകൾ നേഴ്സിങ് സൂപ്രണ്ട് ഏലിയാമ്മ കോവിലകത്തിന് കൈമാറി. കൂടാതെ ഉളിക്കൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.രാജേഷിനും, ഉളിക്കൽ സെന്റ്.ജോസഫ്സ് ലാറ്റിൻ പള്ളിയിലും ഇടവകയിലെ മുഴുവനും കുടുംബങ്ങളിലും മാസ്ക്കുകൾ വിതരണം ചെയ്തു.
മാതൃവേദി ഭാരവാഹികളായ ഷേർളി എണ്ണമ്പ്രായിൽ ,മിനി കോവിലകം, ജെസി എണ്ണമ്പ്രായിൽ,ഐബി വലരിയിൽ,സിനി തെക്കേമുറി,സിന്ധു പെരുമാലി എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്ത ഈ മാസ്ക്കുകൾ ഉളിക്കൽ ഇടവകയിലെ മാതൃവേദി അമ്മമാരുടെ കൂട്ടായ പരിശ്രമഫലമാണ്.സഹകരിച്ച എല്ലാവർക്കും നന്ദി....

Post a Comment