ഗര്‍ഭിണിയെ തിരിച്ചെത്തിക്കുന്നത് അനിശ്ചിതത്വത്തില്‍
കല്‍പ്പറ്റ: കേരളവും കര്‍ണ്ണാടകവും കൈയ്യൊഴിഞ്ഞതോടെ ഇന്നലെ രാത്രി പെരുവഴിയിലായ പൂര്‍ണ്ണ ഗര്‍ഭിണിയെ തിരികെ തലശേരിയില്‍ എത്തിക്കുന്നതില്‍ അനിശ്ചിതത്വത്തില്‍.ചീഫ് സെക്രട്ടറി തീരുമാനമെടുത്താലേ ഇവരെ അതിര്‍ത്തി കടത്തിവിടാനാവൂ എന്നാണ് ജില്ലാ കളക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
തലശേരി സ്വദേശിനിയായ ഷിജിലയ്ക്കാണ് ദുരനുഭവം നേരിട്ടത്.ഇവരോട് തിരികെ വരാന്‍ വയനാട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു.കണ്ണൂര്‍ കളക്ട്രേറ്റില്‍ നിന്നും അനുമതി കത്ത് ലഭിക്കുമെന്നാണ് കരുതിയത്.എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ഇളവ് നല്‍കാനുള്ള സര്‍ക്കുലറില്‍ പറയുന്ന പട്ടികയില്‍ ഗര്‍ഭിണികള്‍ ഉള്‍പെട്ടിട്ടില്ലെന്നതാണ് അനുമതി നല്‍കുന്നതിന് തടസമായത്. ചീഫ് സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് എന്നും ടി വി സുഭാഷ് പറഞ്ഞു.
ബെംഗളൂരുവില്‍ നിന്ന് വയനാട് വഴി നാട്ടിലേക്ക് വന്ന ഒന്‍പത് മാസം ഗര്‍ഭിണിയായ തലശേരി സ്വദേശി ഷിജിലയാണ് ഇന്നലെ രാത്രി പെരുവഴിയില്‍ കഴിഞ്ഞത്.വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ ആറ് മണിക്കൂര്‍ കാത്തിരുന്നിട്ടും ഇവരെ അതിര്‍ത്തി കടത്തിവിട്ടില്ല.തുടര്‍ന്ന് ബെംഗളൂരുവിലേക്ക് മടങ്ങി.വഴിയില്‍ കര്‍ണാടക പൊലീസും തടഞ്ഞു. ഇതോടെ ഇന്നലെ രാത്രി കൊല്ലഗല്‍ എന്ന സ്ഥലത്ത് റോഡില്‍ കാറില്‍ കഴിയുകയായിരുന്നു.
അതിര്‍ത്തി കടത്താനുള്ള അനുമതി വയനാട് കലക്ടര്‍ മുഖാന്തിരം ശരിയാക്കിയതായി അറിയിച്ചതിനെ തുടര്‍ന്നാണ് കേരള അതിര്‍ത്തിയിലേക്ക് എത്തിയതെന്ന് ഇവര്‍ പറയുന്നു.ബെംഗളൂരു കമ്മീഷന്‍ നല്‍കിയ യാത്ര അനുമതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവില്‍ നിന്നും മുത്തങ്ങയിലേക്ക് എത്തിയത്.
എന്നാല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തഹസില്‍ദാര്‍ ചുമതലയിലുണ്ടായിരുന്ന യാള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയെന്നും അതിര്‍ത്തി കടത്തിവിടാന്‍ കൂട്ടാക്കിയില്ലെന്നും മടക്കി അയച്ചതായും ഇവര്‍ ആരോപിച്ചു.അതിര്‍ത്തി കടത്തിയില്ലെന്നതിനേക്കാള്‍ ഗര്‍ഭിണിയെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയതാണ് കൂടുതല്‍ വേദനിപ്പിച്ചതെന്ന് ഷിജില പറഞ്ഞു.എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഭക്ഷണമടക്കം തന്ന് സഹായിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment