പടിയൂരിൽ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച മുത്തച്ഛന്‍ അറസ്റ്റിൽ

ഇരിക്കൂര്‍: ഇരിക്കൂറില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച മുത്തച്ഛന്‍ അറസ്റ്റില്‍. പടിയൂര്‍ സ്വദേശി രാജു ആണ് പിടിയിലായത്. രണ്ടാം ഭാര്യയുടെ മകളുടെ ആറുവയസുള്ള കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കാസര്‍കോട് ജില്ലക്കാരനായ ഇയാള്‍ ഏതാനും വര്‍ഷം മുന്‍പ് ജോലിക്കായി പടിയൂരിലെത്തിയതായിരുന്നു. ഇവിടെ വെച്ച് രണ്ടാം വിവാഹം കഴിച്ച് ഭാര്യയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഈ വീട്ടില്‍ രണ്ടാം ഭാര്യയുടെ മകളും അവരുടെ മക്കളും ഉണ്ട്. ഇവരുടെ ആറുവയസുള്ള കുട്ടിയെയാണ് റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയില്‍ നിന്നും പീഡനവിവരം അറിഞ്ഞ അമ്മ ഇരിക്കൂര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് കണ്ണൂര്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ മെഡിക്കല്‍ പരിശോധന നടത്തി. തുടര്‍ന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് നാട്ടില്‍ ഭാര്യയും മക്കളുമുണ്ട്....

Post a Comment

Previous Post Next Post

Join Whatsapp

Advertisement